Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Championship

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്; ബും​റ​യെ ഏ​ക​ദി​ന, ടി20 ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും

മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ര്‍​ത്താ​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ബി​സി​സി​ഐ നീ​ക്കം. പേ​സർ​ ജ​സ്പ്രീ​ത് ബും​റ​യെ ഇനി ഏ​ക​ദി​ന, ടി20 ​ടീ​മു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല.

നി​ല​വി​ലെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യ്ക്കി​നി ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളാ​ണ് അ​വേ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ലെ​ല്ലാം ബും​റയെ ക​ളി​പ്പിക്കാനാണ് ബോ​ർ​ഡി​ന്‍റെ നീ​ക്കം. അ​തി​നാ​യി താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കും. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ആ​റാം സ്ഥാ​ന​ത്താ​ണ്.

ശ്രീ​ല​ങ്ക​യ്ക്കും ന്യൂ​സി​ല​ൻ​ഡി​നും എ​തി​രെ ര​ണ്ട് ടെ​സ്റ്റു​ക​ൾ വീ​തം അ​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളാ​ണ് ആ​ദ്യം ക​ളി​ക്കു​ക. ഇ​തി​നു​ശേ​ഷം അ​ടു​ത്ത​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ഓ​സ്ട്രേ​ലി​യ​ക്ക​തി​രെ അ​ഞ്ച് ടെ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യു​മാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്ക് ബാ​ക്കി​യു​ള്ള​ത്.

Latest News

Corehub Up